Skip to main content

മദര്‍ തെരേസ ജന്മദിനം അഗതി അനാഥ ദിനമായി ആചരിച്ചു

സാമൂഹ്യ നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മദര്‍തെരേസ ജന്മദിനം അനാഥ അഗതി ദിനമായി ആചരിച്ചു. തുവൂര്‍ വിമല ഹൃദയാശ്രമത്തില്‍ നടന്ന പരിപാടി എ.പി അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ടീച്ചര്‍ അധ്യക്ഷയായി. ജില്ലയില്‍ ഒ.സി.ബി അംഗീകാരത്തോടെ പ്രവൃത്തിക്കുന്ന ഓര്‍ഫനേജുകള്‍, ഓള്‍ഡ് ഏജ് ഹോമുകള്‍, സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങള്‍, ബെഗര്‍ഹോമുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാതല പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് രൂപതാ വികാരി ജനറല്‍ ഡോ. ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍, തുവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, എം.എസ്.ജെ സിസ്റ്റര്‍ റൊസാരിറ്റ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജോസഫ് റിബല്ലോ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, കാളിക്കാവ് സി.ഡി.പി.ഒ ആശാലത, ഓര്‍ഫനേജ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ മുബാറക്ക്, സിസ്റ്റര്‍ സുമം, സിറ്റര്‍ കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date