Skip to main content

ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി

പരപ്പനങ്ങാടി നഗരസഭയില്‍ സംരംഭ വര്‍ഷത്തിന്റെ ഭാഗമായി സംരംഭകര്‍ക്ക് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി.വി മുസ്തഫ അധ്യക്ഷനായി. തിരുരങ്ങാടി ബ്ലോക്ക് എഡിഐഒ ഷഹീദ് വടക്കേതില്‍ മുഖ്യ പ്രഭാഷണം നടത്തി. സംരംഭക വര്‍ഷത്തോടനുബന്ധിച്ച് നല്‍കിയ വായ്പകള്‍, ലൈസന്‍സുകള്‍, സബ്‌സിഡികള്‍, വ്യവസായ രജിസ്‌ട്രേഷന്‍ ഫോമുകള്‍ എന്നിവ പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ എന്നിവര്‍ വിതരണം ചെയ്തു. 2021 -22 വര്‍ഷത്തില്‍ ഏറ്റവും അധികം എം.എസ്.എം.ഇ ലോണ്‍ സാങ്ഷന്‍ ചെയ്ത എസ്ബിഐ ചെട്ടിപ്പടിക്ക് ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. എസ്ബിഐ ചെട്ടിപ്പടി, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എംഡിസി ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കെഎസ്എഫ്ഇ തുടങ്ങിയ ബാങ്ക് മാനേജര്‍മാര്‍ പങ്കെടുത്തു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സീനത്ത് അലിബാപ്പു, വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍,   സി.ജയദേവന്‍, ബേബി അച്ചുതന്‍, തിരൂരങ്ങാടി വ്യവസായ വികസന ഓഫീസര്‍ കെ.പി ശിഭി, നഗരസഭ ഹെല്‍ത്ത് വിഭാഗം ബൈജു, പരപ്പനങ്ങാടി കൃഷി ഓഫീസര്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ സതീഷ് ബാബു, ഇന്റേണ്‍ സി. നിത്യ,  എന്നിവര്‍ പങ്കെടുത്തു. സംരംഭകര്‍ക്കുള്ള സംശയ നിവാരണത്തിന് തിരൂരങ്ങാടി ബ്ലോക്ക് വ്യവസായ വകുപ്പ് പ്രതിനിധികളുടെ ഹെല്‍പ് ഡെസ്‌ക് ഒരുക്കിയിരുന്നു. പരപ്പനങ്ങാടി നഗരസഭ വ്യവസായ വകുപ്പ് പ്രതിനിധികളായ ചൈതന്യ വി.ജെ, സി. നിത്യ എന്നിവര്‍ പരിപാടിയുടെ ഏകോപനം നടത്തി.

date