Skip to main content

സ്‌കൂള്‍ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

 

മങ്കട ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു  നിര്‍മാണം പൂര്‍ത്തീകരിച്ച മങ്കട ജി.എല്‍.പി സ്‌കൂളിന്റെ ടോയ്‌ലറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് കെ.അസ്ഗറലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അബ്ദുസലാം കൂട്ടപുല്ലാന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ശരീഫ് ചുണ്ടയില്‍, റുമൈസ കുന്നത്ത്, പഞ്ചായത്തംഗം ബിന്ദു, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീന്‍, എസ്എംസി ചെയര്‍മാന്‍ അശോകന്‍, ഹെഡ്മാസ്റ്റര്‍ മുഹമ്മദ് മുസ്തഫ, എംടിഎ പ്രസിഡന്റ് അഞ്ജലി, ഫിറോസ്, മൊയ്തീന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

date