Skip to main content

കനത്തമഴ; ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ

 
- 43 കുടുംബങ്ങളിലെ 155 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴയെത്തുടർന്ന് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്. ചമ്പക്കര ഗവൺമെന്റ് എൽ.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാൾ, വാകത്താനം തൃക്കോത്ത് ഗവൺമെന്റ് എൽ.പി.എസ്., എറികാട് എസ്.എൻ.ഡി.പി. ഹാൾ, പുതുപ്പള്ളി അങ്ങാടി എം.ഡി. എൽ.പി. സ്‌കൂൾ, ഇരവിനെല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. 61 പുരുഷൻമാരും 55 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്.

 

(കെ.ഐ.ഒ.പി.ആര്‍ 2045/2022)  

 

 

date