Skip to main content

അദാലത്തിൽ 206 പരാതികൾ തീർപ്പാക്കി

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 321 പരാതികൾ പരിഗണിക്കുകയും അവയിൽ 206 എണ്ണം തീർപ്പാക്കുകയും ചെയ്തു. മൂന്നു കേസുകളിൽ കമ്മീഷൻ  സ്ഥലം സന്ദർശിച്ച ശേഷം തീരുമാനമെടുക്കും. പുതുതായി അഞ്ചു പരാതികൾ ലഭിച്ചു. കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി, മെമ്പർമാരായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരാണു കേസുകൾ പരിഗണിച്ചത്.

പി.എന്‍.എക്സ്. 4094/2022

date