Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

2022 മാര്‍ച്ചിലെ പൊതു പരീക്ഷയില്‍ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിച്ച് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2023 മെഡിക്കല്‍-എഞ്ചിനീയറിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി പരിശീലനം നടത്തുന്നു. പ്ലസ് ടു കോഴ്‌സുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെയും 2022 ല്‍ നീറ്റ്/ കെഇഎഎം സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം. താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കാലയളവിലാണ് നടത്തപ്പെടുന്നത്.

 

താല്‍പര്യമുള്ള മിടുക്കരായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പേര്, ജനനത്തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് സമ്മതമാണെന്നുള്ള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, 2022 ലെ പ്രവേശന പരീക്ഷ (നീറ്റ്/ കെഇഎഎം) എഴുതിയിട്ടുണ്ടെങ്കില്‍ ആയതിന് ലഭിച്ച സ്‌കോര്‍ വ്യക്തമാക്കുന്ന രേഖകള്‍, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മെഡിക്കല്‍ -എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കുള്ള പ്രത്യേകമായ അപേക്ഷ (താത്പര്യാര്‍ത്ഥം) എന്നിവ സഹിതം സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് മുഖേന നടപ്പിലാക്കിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ ആ വിവരം കൂടി രേഖപ്പെടുത്തേണ്ടതാണ്.

 

റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, തോട്ടമണ്‍, റാന്നി പി .ഒ -689672 എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ 14ന് മുന്‍പായി ഹാജരാക്കണമെന്ന് ട്രൈബല്‍ ഡെവല്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0473 5 227 703 .

date