Skip to main content

ഹ്രസ്വചിത്ര മത്സരം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 

എസ് സി ഇ ആർ ടി യും കണ്ണൂർ ഡയറ്റും ഹെസ്‌കൂളുകൾക്ക് സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളായ വിദ്യാലയങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ വി എ ശശീന്ദ്ര വ്യാസ് വിതരണം ചെയ്തു. പാലയാട് ഡയറ്റിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിച്ച മമ്പറം ഹയർ സെക്കണ്ടറി സ്‌കൂൾ, തലശ്ശേരി സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ, വയക്കര ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവർക്ക് യഥാക്രമം 10000, 5000, 3000 രൂപ ക്യാഷ് അവാർഡും മൊമന്റൊയും സർട്ടിഫിക്കറ്റുകളും നൽകി. കരിവെള്ളൂർ എ വി സ്മാരക ഹയർ സെക്കണ്ടറി സ്‌കൂൾ, നടുവിൽ ഹയർ സെക്കണ്ടറി സ്‌കൂൾ, എസ് എ ബി ടി എം ഹയർ സെക്കണ്ടറി സ്‌കൂൾ തായിനേരി, സെന്റ് ജോസഫ് ഹൈസ്‌കൂൾ അടക്കാത്തോട്, ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ കുറുമാത്തൂർ, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ വായാട്ടുപറമ്പ് എന്നിവ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. 

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ മൂന്ന് സ്വർണമെഡലുകൾ നേടിയ ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ സുധിയെ ആദരിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഇ സി വിനോദ്, ഡയറ്റ് സീനിയർ ലക്ചറർ എസ് കെ ജയദേവൻ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ സുപ്രിയ, ഹയർ സെക്കണ്ടറി ആർ ഡി ഡി പ്രതിനിധി കെ ഗിരീഷ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രതിനിധി പി മുരളീധരൻ എന്നിവർ പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. നാഷണൽ അച്ചീവ്മെന്റ് സർവെ കണ്ണൂർ ജില്ലാതല റിപ്പോർട്ട് ഇ വി സന്തോഷ് കുമാറും ഉപജില്ലാ തല റിപ്പോർട്ടുകളുടെ ക്രോഡീകരണം അനുപമ ബാലകൃഷ്ണനും അവതരിപ്പിച്ചു. ജില്ലയിലെ ഡി ഇ ഒ മാർ, എ ഇ ഒ മാർ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, ബിപിസിമാർ എന്നിവർ  പങ്കെടുത്തു.

date