Skip to main content

ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

 

സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ നാല് കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം നൽകുന്നു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കാണ് പുരസ്‌കാരം.

കുട്ടികളെ 6-11, 12-18 എന്നീ വയസ്സിൽ രണ്ട് വിഭാഗങ്ങളിലാക്കി ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നൽകും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേകം പരിഗണിക്കും. 2021 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. കഴിവ് തെളിയിക്കുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകമുണ്ടെങ്കിൽ അതിന്റെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി ഡി, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം.

കേന്ദ്രസർക്കാരിന്റെ നാഷ്ണൽ ചൈൽഡ് അവാർഡ് ഫോർ എക്സപ്ഷണൽ അച്ചീവ്മെന്റ് കരസ്ഥസാക്കിയവരെ സംസ്ഥാനതലത്തിൽ  പരിഗണിക്കില്ല. ഒരുതവണ ഉജ്ജ്വലബാല്യം പുരസ്‌കാരം ലഭിച്ചവരെയും പരിഗണിക്കില്ല. അപേക്ഷഫോറം വനിതാശിശുവികസന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകർ സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മുൻസിപ്പൽ ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പർ എസ് 6, രണ്ടാം നില തലശ്ശേരി -670104 എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0490 2967199 ഇമെയിൽ: dcpuknr@gmail.com , വെബ്സൈറ്റ്: www.wcd.kerala.gov.in

date