Skip to main content

ഓണം വാരാഘോഷം: മീഡിയാ സെന്റര്‍ തുടങ്ങി

സെപ്തംബര്‍ ആറു മുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് കനകക്കുന്നില്‍ പ്രവര്‍ത്തനം തുടങ്ങിയ  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  മീഡിയ സെന്റര്‍ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍  നിര്‍വഹിച്ചു. ധനകാര്യ മേഖലയില്‍ കേരളത്തെ പിടിച്ചുമുറുക്കാന്‍ ശ്രമം നടക്കുമ്പോഴും ജനങ്ങള്‍ക്ക് കാണം വില്‍ക്കാതെ ഓണമാഘോഷിക്കാനുള്ള സാഹചര്യമാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി രാജന്‍ പറഞ്ഞു. എം.എല്‍.എമാരായ സി.കെ. ഹരീന്ദ്രന്‍, വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍മാരായ ഡോ. റീന കെ.എസ്,അംശു വാമദേവന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

date