Skip to main content

പൊതുവിപണിയിലെ വിലക്കയറ്റം: പൊന്നാനിയില്‍ പരിശോധന ശക്തമാക്കി

ഓണത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ എടപ്പാള്‍, കുണ്ടു കടവ്, ചമ്രവട്ടം എന്നീ ഭാഗങ്ങളിലെ പൊതുവിപണിയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി. രണ്ടു ദിവസങ്ങളിലായി  പതിനെട്ടോളം കടകളില്‍ പരിശോധന നടത്തി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങളില്‍ എല്ലാ ലൈസന്‍സുകളും വില വിവരവും പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.സി മനോജ് കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ് റെജുല, വി.ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധനകള്‍ നടത്തും.

date