Skip to main content

കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെയും നന്നംമുക്ക് സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ ഓണം വിപണന മേളക്ക് തുടക്കം. ചങ്ങരംകുളത്ത് ആരംഭിച്ച വിപണന മേള നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി പ്രവീണ്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ ചാലുപറമ്പില്‍, രാഗി രമേശ്, പ്രിന്‍ഷ, പഞ്ചായത്ത് അംഗങ്ങളായ കൗസല്യ, റഷീന റസാഖ്, അഷ്റഫ് കാട്ടില്‍, നൗഷാദ് വികെഎം, സാദിഖ് നെച്ചിക്കല്‍, ജബ്ബാര്‍ കുറ്റിയില്‍, ശാന്തിനി രവീന്ദ്രന്‍, സുനിത, പഞ്ചായത്ത് സെക്രട്ടറി മനോജ്, എ.എസ് പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ ഉണ്ടാക്കിയ ഉത്പന്നങ്ങളാണ് വില്‍പനക്ക് വെച്ചിട്ടുള്ളത്.

date