Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ കമ്പ്യൂട്ടര്‍ ഡി.ടി.പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്ന    വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. വിശദവിവരങ്ങള്‍ക്ക് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപം താനൂര്‍ റോഡിലുള്ള ഓഫീസുമായി നേരില്‍ ബന്ധപ്പെടണം. ഫോണ്‍: 0494-2411135.

date