Skip to main content

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍

 

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള  കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍  മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സില്‍ നേരിട്ട് അഡ്മിഷന്‍ ലഭിക്കുന്നതിന്  താത്പര്യമുള്ളവര്‍ കോഴിക്കോട് വെസ്റ്റ്  ഹില്ലിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി   ബന്ധപ്പെടണം. ആറ് സെമസ്റ്ററിലായി നടത്തുന്ന  ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദകോഴ്‌സ്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള  നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജിയുടെയും ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ യുനിവേഴ്‌സിറ്റിയുടെയും  അംഗീകാരത്തോടെ നടത്തുന്ന മുഴുവന്‍ സമയ കോഴ്‌സാണ്. പ്ലസ്ടു 45 ശതമാനം മാര്‍ക്കോടെ  പാസായിരിക്കണം. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി നടത്തിയ പൊതുപ്രവേശന പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.   (കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2385861, 9400508499).                                                                                                                                                              

date