Skip to main content

സപ്ലൈകോ പൊന്നാനി താലൂക്ക് ഓണം ഫെയറിന് തുടക്കം

സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം ഉത്സവ ചന്തക്ക് പൊന്നാനിയില്‍ തുടക്കം. താലൂക്ക്തല ഓണം ഫെയറിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി അബ്ദുള്‍ ലത്തീഫ് അധ്യക്ഷനായി. സപ്ലൈകോ ഡിപ്പോ മാനേജര്‍ വി.എച്ച് മുസ്തഫ തുടങ്ങി ജനപ്രതിനിധികളും രാഷ്ടീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

ഓണം ഫെയര്‍ സെപ്തംബര്‍ ഏഴ് വരെ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റിനോട് അനുബന്ധിച്ച് നടക്കും. സംസ്ഥാനത്ത് ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കി എല്ലാ ആവശ്യവസ്തുക്കളും ഗുണമേന്മയോടെ കൃത്യമായ അളവില്‍ ന്യായവിലയ്ക്ക് ഒരു കുടക്കീഴില്‍ സപ്ലൈകോ ഔട്ട്ലെറ്റ്കള്‍ വഴി നല്‍കി വരുന്നുണ്ട്. പച്ചക്കറികള്‍, സബ്സിഡി ഇനങ്ങളായ അരി, ഉഴുന്ന്, കടല, തുവര പരിപ്പ്, മുളക്, മല്ലി, ചെറുപയര്‍, പഞ്ചസാര, വന്‍പയര്‍  എന്നിവയും ശബരി സാധനങ്ങളുമാണ് സപ്ലൈകോ വഴി നല്‍കുന്നത്.

date