Skip to main content

പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം

 

പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  പ്രതിരോധകുത്തിവെപ്പെടുത്ത് ലൈസന്‍സെടുക്കാനുള്ള  നടപടികള്‍ക്കാണ് തുടക്കമായത്. വെട്ടം പഞ്ചായത്തില്‍  പ്രതിരോധകുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി.  വെട്ടം മൃഗാശുപത്രിയിലെ  വെറ്ററിനറി സര്‍ജന്‍ ഡോ.സൂര്യനാരായണന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കളേയും പ്രതിരോധ കുത്തിവെപ്പെടുക്കുന്നത്. അലഞ്ഞു   തിരിഞ്ഞു നടക്കുന്ന നായ്കള്‍ക്കും പ്രതിരോധകുത്തിവെപ്പെടുക്കും. ചടങ്ങില്‍ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി, വൈസ്പ്രസിഡന്റ്  രജനിമുല്ലയില്‍, സെക്രട്ടറി പി.ആര്‍ സീന തുടങ്ങിയവര്‍ പങ്കെടുത്ത്  കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

date