Post Category
ബി.എച്ച്.എം.സി.റ്റി പ്രവേശനത്തിനുള്ള ഒപ്ഷന്‍ സമര്‍പ്പണം ഒക്ടോബര്‍ രണ്ടുവരെ നീട്ടി
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി) പ്രവേശനത്തിനുള്ള കോളേജ് ഒപ്ഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ രണ്ടുവരെ ദീര്‍ഘിപ്പിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2324396, 2560327.
date
- Log in to post comments