Skip to main content

ലഹരി വിരുദ്ധ മഹാറാലിയുമായി പൊന്നാനി നഗരസഭ

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊന്നാനി നഗരസഭയില്‍ ഇന്ന്  (ഒക്‌ടോബര്‍ ഒന്ന്) ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അറിയിച്ചു. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകര്‍, ക്ലബ് വായനശാല പ്രവര്‍ത്തകര്‍,സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പേരെ അണിനിരത്തിയാണ് മഹാറാലി സംഘടിപ്പിക്കുക. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍, ചലച്ചിത്ര പ്രവര്‍ത്തകരായ ഷാനവാസ് കെ ബാവക്കുട്ടി, അഷറഫ് ഹംസ തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കും. ഇന്ന് (ഒക്‌ടോബര്‍ ഒന്ന്)വൈകീട്ട് മൂന്നിന് എ.വി.എച്ച് എസില്‍ നിന്നും ആരംഭിക്കുന്ന റാലി കുറ്റിക്കാട് കടവില്‍ അവസാനിക്കും.

സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെയും ലഹരിയുടെ കണ്ണികള്‍ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറംപറഞ്ഞു. പൊന്നാനി നഗരസഭയില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എം. ആബിദ, ഷീനാസുദേശന്‍, ഒ.ഒ. ഷംസു, രജീഷ് ഊപ്പാല, നഗരസഭാ സെക്രടറി എസ്.സജിറൂന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date