Skip to main content
കൂവപ്പടി പവിഴം റൈസ് മില്ലിൽ സംഘടിപ്പിച്ച  ബോധവത്കരണ പരിപാടിയിൽ അതിഥി തൊഴിലാളികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തപ്പോൾ

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് കൂവപ്പടിയിലെ അതിഥി തൊഴിലാളികൾ 

 

അതിഥി തൊഴിലാളികളിൽ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിനായി കൂവപ്പടിയിൽ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. പവിഴം റൈസ് മില്ലിൽ നടന്ന പരിപാടി കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. മുന്നൂറോളം അതിഥി തൊഴിലാളികളാണു ബോധവത്കരണ പരിപാടിയിൽ അണിനിരന്നു ലഹരിവിരുദ്ധ പ്രതിജ്‌ഞയെടുത്തത്. 

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കൂവപ്പടി ഗ്രാമപഞ്ചായത്തും ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പ്രോജക്ടും സംയുക്തമായാണു ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്.

രാജഗിരി ഔട്ട് റീച്ച് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് കോ -ഓഡിനേറ്റർ ജാൻസി വർഗീസ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എ ജയപ്രകാശ്, പവിഴം റൈസ് മിൽ ഉടമ എൻ.പി ആന്റണി, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു

date