Skip to main content
വ്യവസായ വാണിജ്യ വകുപ്പും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും  സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ശില്പശാല മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്യുന്നു

ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ: സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

 

ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെയും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജു പി. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. 

' അറിഞ്ഞിരിക്കേണ്ട ജി.എസ്.ടി ' എന്ന വിഷയത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ  ആർ വി കൃഷ്ണകുമാറും,  'നിങ്ങൾക്കും കയറ്റുമതി ബിസിനസ് ' എന്ന വിഷയത്തെക്കുറിച്ച് എക്സ്പോർട്ടർ ആൻഡ് എക്സ്പോർട്ട് ട്രെയിനർ പി. കെ  സബിൻരാജും ക്ലാസ്സുകൾ നയിച്ചു.

 മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ബെന്നി അധ്യക്ഷ വഹിച്ച പരിപാടിയിൽ താലൂക്ക് വ്യവസായ ഓഫീസർ  പി .നമിത മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷാജി മാധവൻ, വ്യവസായ വികസന ഓഫീസർ കെ .കെ രാജേഷ്,  ബ്ലോക്ക് വൈസ് പ്രസിഡന്റ്  ബിന്ദു സജീവ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ് ദിവാകരൻ, ബ്ലോക്ക് മെമ്പർമാരായ ജയ്‌നി രാജു, ജലജ മോഹൻ, സിജി അനോഷ് എന്നിവർ  സംസാരിച്ചു.

date