Post Category
ലഹരിവിരുദ്ധ പ്രചാരണം : പാഴൂർമോളത്ത് ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
അതിഥി തൊഴിലാളികളെ ലഹരിക്കെതിരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പാഴൂർമോളത്ത് ലഹരിവിരുദ്ധ റാലിയും പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ ടി.എം അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തും, എക്സൈസ് വകുപ്പും, ജില്ലാ ഇൻഫർമേഷൻ ഓഫീസും സന്നദ്ധ സംഘടനയായ കിസ്മത്തും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സിവിൽ എക്സൈസ് ഓഫീസർ കെ.സി എൽദോ ലഹരി വിരുദ്ധ സന്ദേശം നൽകി. ചടങ്ങിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ മുഹമ്മദ് ഷാ , പ്ലൈവുഡ് ഓണഴ്സ് അസോസിയേഷൻ മെമ്പർ പി.എം മൊയ്തു, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥ എ. എം ലിസി, നിത തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments