Skip to main content

നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസ് ഉദ്ഘാടനം നാളെ

നോര്‍ക്ക റൂട്ട്‌സിന്റെ ജില്ലാ ഓഫീസ് മലപ്പുറം ബസ്‌സ്റ്റാന്റിന് സമീപമുള്ള മുനിസിപ്പല്‍ ബില്‍ഡിങിലേക്ക് മാറുന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 28) രാവിലെ 10ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷനാകും. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date