Skip to main content

എടയൂര്‍ പഞ്ചായത്ത് പൊതുശൗചാലയം ഉദ്ഘാടനം ചെയ്തു

എടയൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണത്തു പറമ്പില്‍ നിര്‍മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് പൊതുശൗചാലയം ഉദ്ഘാടനം ചെയ്തു. എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം പൊതുശൗചാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധന്‍ അധ്യക്ഷനായി. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലുള്ള നാല് ടോയ്‌ലറ്റ്കളാണുള്ളത്. ഇതില്‍ ഓരോ വീതം ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും വനിതാ സൗഹൃദ ടോയ്ലെറ്റും രണ്ട് പൊതുടോയ്ലെറ്റുമാണുള്ളത്. നാല് ലക്ഷം രൂപ ഫണ്ട് വകയിരുത്തിയാണ് പൊതുശൗചാലയം നിര്‍മിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വരും വര്‍ഷങ്ങളിലായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു കഫേയും വൃദ്ധജനങ്ങള്‍ക്ക് ഉല്ലാസ കേന്ദ്രമായ പാര്‍ക്കും പരിഗണയിലുണ്ട്.

 
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്മാരായ ലുബി റഷീദ്, ജഹ്ഫര്‍ പുതുക്കുടി, റസീന തസ്നി, ബ്ലോക്ക് അംഗങ്ങളായ ബുഷറ നാസര്‍, കെ.ടി. നൗഷാദ്, പി.ടി. അയൂബ്, ഫാത്തിമത്ത് തസ്നി, ദലീല പാര്‍വീന്‍, സെക്രട്ടറി പി.ബി. സജി മറ്റുജീവനക്കാരായ അനൂപ് സുന്ദര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ മിനി ജോസഫ്, ആശ സംഗീത മുന്‍ മെമ്പറായ കെ.പി. കരീം തുടങ്ങിയവര്‍ പങ്കെടുത്തു

date