Skip to main content

സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 

 

 ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവല്‍ക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു ഉദ്ഘാടനം ചെയ്തു.

 

ബ്ലോക്ക് വാർഷിക പദ്ധതി 2021-22 യുവ തൊഴിൽ പരിശീലനം പൂർത്തിയാക്കിയവർക്ക്‌ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

ബ്ലോക്ക് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ റംഷീന അധ്യക്ഷയായി.മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷെമീറ ഇളയിടത്ത് , പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, 

ജില്ലാപഞ്ചായത്ത് അംഗം എ.കെ സുബൈർ , ബ്ലോക്ക് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രാംദാസ് മാസ്റ്റർ , ബ്ലോക്ക് അംഗം അജയൻ പുത്തൻപുരയ്ക്കൽ, റംഷാദ്, പെരുമ്പടപ്പ് ബ്ലോക്ക് ബി.ഡി.ഒ. അമൽദാസ്,ഐ.ഇ.ഒ എം.ബി.സിന്ധു എന്നിവർ പങ്കെടുത്തു.

വെക്കേഷണൽ ഗൈഡൻസ് ഓഫീസർ വി.എം ഹംസ, പൊന്നാനി താലൂക്ക് വ്യവസായ ഓഫീസർ എൻ.റഷീദ്, മിഥുൻ

സെയ്ദ് ഫസൽ അലി, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

 

date