Skip to main content

ക്വട്ടേഷ൯ നോട്ടീസ്

ക്വട്ടേഷ൯ നോട്ടീസ്

 

നം 153/22/IOE

നോട്ടീസ് തീയതി :      27-10-2022

ക്വട്ടേഷ൯ സമർപ്പിക്കേണ്ട അവസാനതീയതി: 11-11-2022, 3 PM

 

സർക്കാരിന്റെ വികസന, ക്ഷേമ, ബോധവൽക്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് എറണാകുളം ജില്ലാതലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് താഴെ പറയുന്ന ഇനങ്ങളിൽ എറണാകുളം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ ക്വട്ടേഷ൯ ക്ഷണിക്കുന്നു.

 

  1. രണ്ട് മുതൽ പത്തു വരെ മിനിറ്റുകൾ ദൈർഘ്യമുള്ള വീഡിയോ - ചിത്രങ്ങളുടെ നിർമ്മാണം എഡിറ്റിംഗ്, വീഡിയോ സൗണ്ട് റെക്കോഡിംഗ്, കളറിംഗ് അനുബന്ധ ജോലികൾ അടക്കം
  2. മൊബൈൽ വീഡിയോ വാൾ - ഇന്ധനം, ഡ്രൈവർ ബാറ്റ, അനുബന്ധ ചെലവുകൾ എന്നിവ അടക്കം പ്രതിദിന നിരക്ക്
  3. എക്സിബിഷ൯ ബസ് ബ്രാ൯ഡിംഗ് പിആർഡി എക്സിബിഷ൯ ബസിന്റെ അകം പുറം ബ്രാ൯ഡിംഗ്
  4. ബാക്ക് ഗ്രൗണ്ട് ലൈറ്റഡ് / ഡിജിറ്റൽ ഫോട്ടോ എക്സിബിഷ൯ 50 ചിത്രങ്ങളുടെ ട്രാ൯സ്ലൈറ്റ് പേപ്പർ പ്രിന്റിംഗ്, ലൈറ്റഡ് ഫ്രെയിമുകളിൽ സ്ഥാപിച്ച് ബോർഡുകളിൽ ഉറപ്പിക്കൽ, നിശ്ചിത കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തിക്കൽ

 

ഓരോ ഇനത്തിലും പ്രത്യേക ക്വട്ടേഷനുകളാണ് സമർപ്പിക്കേണ്ടത്. ക്വട്ടേഷ൯ സമർപ്പിക്കേണ്ട വിലാസം ജില്ലാ ഇ൯ഫർമേഷ൯ ഓഫീസർ, പാർക്ക് അവന്യൂ, എറണാകുളം, കൊച്ചി 682011

date