Skip to main content

തത്സമയ പ്രവേശനം

 

ടൂറിസം വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബി എസ്‌സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് ബിരുദ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് യോഗ്യത. താൽപര്യമുള്ളവർ കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ബിരുദ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പ് സഹിതം തലശ്ശേരി മൂന്നാം മൈലിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2353600, 9567463159, 6282393203.

date