Skip to main content

നാഷണൽ ലോക് അദാലത്ത് 12ന്

 

കണ്ണൂർ ലീഗൽ സർവീസസ് അതോറിറ്റി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 12ന് രാവിലെ 10 മണി മുതൽ തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് നടക്കുക. ഇതിന് പുറമെ മജിസ്ട്രേറ്റ് കോടതികളിൽ സ്പെഷ്യൽ സിറ്റിങ്ങും നടക്കും. ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, വാഹന അപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് കോടതികളിൽ നിലവിലില്ലാത്ത പരാതികളും പരിഗണിക്കും. പിഴയടച്ച് തീർപ്പാക്കാവുന്ന കുറ്റങ്ങൾക്ക് കക്ഷികൾക്ക് നേരിട്ടോ വക്കീൽ മുഖേനയോ എത്തി പിഴയടക്കാനുള്ള അവസരവുമുണ്ടാകും. ലീഗൽ സർവീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവർ അറിയിപ്പ് സഹിതം ഹാജരാകണമെന്ന് സെക്രട്ടറി (സബ്ജഡ്ജ്) അറിയിച്ചു. ഫോൺ: 0490 2344666, 0490 2993328.

date