Skip to main content
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വീടുകളില്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശുചിത്വ- മാലിന്യ സംസ്കരണ - ജലസുരക്ഷ പദ്ധതി സര്‍വ്വേ

ശുചിത്വ - മാലിന്യസംസ്കരണ-  ജലസുരക്ഷ സര്‍വേ ആരംഭിച്ചു

 

കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വീടുകളില്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശുചിത്വ - മാലിന്യ സംസ്കരണ സര്‍വേയ്ക്കും ജലസുരക്ഷ പദ്ധതി സര്‍വേക്കും തുടക്കമായി.  24 –ാം വാര്‍ഡിലെ ആനായ്ക്കല്‍ അമ്പലാട്ട് പീതാംബരന്റെ വീട്ടില്‍ നിന്നാണ് വിവരശേഖരണം ആരംഭിച്ചത്. 

നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുന്നംകുളം ഗവ. പോളിടെക്നിക്കിലേയും ശ്രീ വിവേകാനന്ദ കോളേജ്, പഴഞ്ഞി എം ഡി കോളേജ് എന്നിവിടങ്ങളിലെയും വിദ്യാര്‍ത്ഥികളും നഗരസഭ ഹരിതകര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുമാണ് മൊബൈല്‍ ഫോണ്‍ വഴി പ്രത്യേക ആപ്പിലൂടെ സര്‍വേ നടത്തുന്നത്. 

രണ്ടു ദിവസം കൊണ്ട് ഒരു വാര്‍ഡിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കും. തെരഞ്ഞെടുത്ത അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ചാണ് സര്‍വ്വേ നടത്തുന്നത്. എല്ലാ വാര്‍ഡിലും നവംബര്‍ 15നകം സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കും. 

ജലസുരക്ഷ പദ്ധതിക്കായി കിണറുകള്‍, മഴവെള്ള സംഭരണി, കുളങ്ങള്‍, ക്വാറികള്‍ തുടങ്ങിയവയുടെ വിവരശേഖരമാണ് നടത്തുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അംഗങ്ങളായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ എസ് ലക്ഷ്മണന്‍, എച്ച് ഐ മാരായ മോഹന്‍ദാസ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

date