Skip to main content

റേഷൻ വിതരണം: പരാതികൾക്ക് അന്നുതന്നെ പരിഹാരം

 

റേഷൻ വിതരണത്തിലെ പരാതികൾക്ക് അന്നുതന്നെ പരിഹാരനടപടിയുമായി ജില്ലാ സപ്ലൈ ഓഫീസ്. ജില്ലയിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ 9188527322, 0487-2360046 എന്നീ നമ്പറുകളിൽ ജില്ലാ സപ്ലൈ ഓഫീസറെ അറിയിക്കാം. ലഭിക്കുന്ന പരാതികളിൽ അന്നുതന്നെ പരിഹാരം കണ്ടെത്തി പരാതിക്കാരനെ അറിയിക്കും. അന്ത്യോദയ, അന്നയോജന, മുൻഗണനാ വിഭാഗം എന്നീ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ അതാത് സ്ഥലത്തെ ഗുണഭോക്താക്കളുടെ പട്ടിക ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാം. ജില്ലയിലെ എല്ലാ റേഷൻ കടകളിലും പഞ്ചായത്ത്- ബ്ലോക്ക്- മുൻസിപാലിറ്റി- കോർപ്പറേഷൻ ഓഫീസുകളിലും ഇതിനുളള സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date