Skip to main content

താത്കാലിക നിയമനം 

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രായം 2022 ജനുവരി ഒന്നിന് 18 - 36 . യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി  നഴ്സിംഗ് , കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് പരിചയം. താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും  പകർപ്പും സഹിതം നവംബര്‍ 14-ന്  (തിങ്കളാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ രാവിലെ 11- ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ ഫോൺ : 0484- 2754000.

date