Skip to main content

പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് 

 
നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്. ബന്ധപെട്ട വിഷയത്തിൽ യോഗ്യതയുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട  ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം. ബി.എ/ ബി. ബി. എ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പാർട്ട് ടൈം ഗ്രാജ്വേറ്റ് ഇൻ സോഷ്യോളജി സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗ്രാജ്വേറ്റ്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചവർ. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടായിരിക്കണം.  പ്ലസ് ടൂ/ ഡിപ്ളോമ/  അതിൽ കൂടുതലോ ആയ കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ നവംബർ 15ന്  രാവിലെ 11 ന്  നടക്കുന്ന കൂടികാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് -0484 -2700 142 എന്ന നമ്പറിൽ ബന്ധപ്പെടുക .

date