Skip to main content
പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർത്ഥം വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ തെരുവോര ചിത്രരചനയും, പാട്ടുകൂട്ടവും സംഘടിപ്പിച്ചപ്പോൾ

പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടിയേറും  ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും

 

പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച കൊടിയേറും. മുഴുവൻ രചനാ മത്സരങ്ങളും മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, സംസ്കൃതോത്സവം തുടങ്ങി ഏതാനും സ്റ്റേജ് മത്സരങ്ങളുമാണ് ബുധനാഴ്ച നടക്കുന്നത്. കലാമേളയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 14ന് അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കും. 

വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളാണ് ഈ വർഷത്തെ ഉപജില്ല കലോത്സവത്തിന് വേദിയാകുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ   തെരുവോര ചിത്രരചനയും, പാട്ടുകൂട്ടവും സംഘടിപ്പിച്ചിരുന്നു. പേപ്പതി ജംഗ്ഷനിൽ നടന്ന ചിത്രരചന പ്രശസ്ത ചിത്രകാരി എം.എസ് സന്ധ്യയും പാട്ടു കൂട്ടം പ്രമുഖ ഗായകൻ രാജു രാജനും ഉദ്ഘാടനം ചെയ്തു. 

നവംബർ ഒൻപത്, 14, 15 തീയതികളിലായി നടക്കുന്ന കലോത്സവത്തിൽ പിറവം ഉപജില്ലയിലെ 54 സ്കൂളുകളിൽ നിന്നുള്ള 2500ലധികം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. പിറവം ഉപജില്ലയിലെ 54 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏഴ് വേദികളിലായി നടക്കുന്ന 240ഓളം മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്. 

നേരത്തെ നവംബർ ഒൻപത്, 10, 11 തീയതികളിൽ നടത്താനിരുന്ന കലോത്സവം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് 14, 15 തീയതികളിലേക്ക് മാറ്റി വെച്ചത്. കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാർത്ഥികൾക്ക് ശാസ്ത്രമേളയിലും പങ്കെടുക്കേണ്ട കുട്ടികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനാണ് ഇത്. ഉദ്ഘാടന, സമാപന സമ്മേളനങ്ങളും സ്റ്റേജ് മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്.

date