Skip to main content

തടസ്സങ്ങള്‍ നേരിടുന്ന പദ്ധതികള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും ; എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലേയും ആസ്തി വികസന പദ്ധതിയിലേയും പ്രവൃത്തികള്‍ സംബന്ധിച്ച്  അവലോകന യോഗം കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് യോഗത്തില്‍ പങ്കെടുത്തു. തടസ്സങ്ങള്‍ നേരിടുന്ന പദ്ധതികള്‍ പരിശോധിച്ച് രണ്ടാഴ്ച്ചയ്ക്കകം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. എല്ലാ മാസവും അവലോകനയോഗം ചേരാനും യോഗത്തില്‍ തീരുമാനമായി. എ.ഡി.സി ജനറല്‍ ഫിലിപ്പ് ജോസഫ്, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date