Skip to main content

അക്രമങ്ങളെ ചെറുക്കാൻ വനിതകൾ പ്രാപ്തരാകണം: ജില്ലാ കളക്ടർ

 

കോട്ടയം: സമൂഹത്തിൽ നേരിടേണ്ടി വരുന്ന എല്ലാത്തരത്തിലുള്ള അക്രമങ്ങളെയും ചെറുക്കാൻ പ്രാപ്തിയുള്ളവരായി വനിതകൾ മാറണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.  വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് 'ഓറഞ്ച് ദ് വേൾഡ്' കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി റാലിയും മാരത്തോണും പരിപാടികളും കളക്‌ട്രേറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ. പരിപാടിയുടെ ഭാഗമായി വനിത-ശിശുവികസന വകുപ്പ്, ബസേലിയസ്, ബി.സി.എം. കോളജുകളുടെ സഹകരണത്തോടെ  കളക്ടറേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു. റാലി നാഗമ്പടം മൈതാനത്ത് സമാപിച്ചു. ഇതിന്റെ ഭാഗമായി വനിതകൾക്കെതിരായ അതിക്രമങ്ങളെ മുൻനിർത്തി തെരുവു നാടകവും അരങ്ങേറി.

ഫോട്ടോകാപ്ഷൻ

വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് 'ഓറഞ്ച് ദ് വേൾഡ്' കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

(കെ.ഐ.ഒ.പി.ആർ 2930/2022)

date