Skip to main content

ഇ-മാലിന്യശേഖരണത്തിന് ജില്ലയിൽ തുടക്കം

 

കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. ഈ മാസം 30 വരെ സിവിൽ സ്റ്റേഷനിൽനിന്നും ഡിസംബറിൽ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. ശേഖരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ നിർവഹിച്ചു. എ.ഡി.സി (ജനറൽ) ജി. അനീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, മലിനീകരണ നിയന്ത്രണബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിജു, ക്ലീൻ കേരള കമ്പനി അസിസ്റ്റന്റ്  മാനേജർ സഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു.

ഫോട്ടോകാപ്ഷൻ

ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരിക്കുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കുന്നു.

(കെ.ഐ.ഒ.പി.ആർ 2931/2022)

date