Skip to main content

കാലാവധി ദീര്‍ഘിപ്പിച്ചു 

 

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 1955ലെ 12-ാമത് തിരു-കൊച്ചി സാഹിത്യ ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും പ്രസ്തുത നിയമ പ്രകാരം ഫയല്‍ ചെയ്യേണ്ട വാര്‍ഷിക റിട്ടേണുകളും വരവ്-ചെലവ് കണക്കുകളും മറ്റും യഥാസമയം ഫയല്‍ ചെയ്യുന്നതിന് വീഴ്ച വരുത്തിയിട്ടുള്ള കര്‍ഷകസമിതികള്‍, ക്ലബുകള്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് ഇവ ഫയല്‍ ചെയ്യാം. പദ്ധതിയുടെ ആനുകൂല്യം എല്ലാ സമിതികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.

date