Skip to main content

കോഴിക്കോട് ഗവ. ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ: കൂടിക്കാഴ്ച 8ന്

കോഴിക്കോട് ഗവ. ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 8ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണം. മാനേജ്മെന്റിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.

പി.എൻ.എക്സ്. 5876/2022

date