Skip to main content

ചാലക്കുടി മണ്ഡലത്തിൽ വിവിധ വികസന പ്രവൃത്തികളുടെ അവലോകന യോഗം ചേർന്നു

 

ചാലക്കുടി - ആനമല അന്തർ സംസ്ഥാന  പാതയിൽ  കിഫ്ബിയുടെ കീഴിലുള്ള റോഡ്  നിർമ്മാണ പ്രവൃത്തികൾ ഊർജ്ജിതമാക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എംഎൽഎ. ചാലക്കുടി നിയോജകമണ്ഡലത്തിലെ   പൊതുമരാമത്ത്  നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ  ചേർന്ന  യോഗത്തിലാണ് തീരുമാനം. ചാലക്കുടി എഇഒ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും   ചാലക്കുടി  മേഖല ശാസ്ത്രകേന്ദ്രത്തിലെ മരാമത്ത്  പ്രവൃത്തികൾ  നടപ്പിലാക്കാനും ആവശ്യമായ  കരാർ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ  പുരോഗമിക്കുകയാണെന്ന്  ഉദ്യോഗസ്ഥർ  അറിയിച്ചു.

കൊരട്ടി  ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയിലെ  നിർദ്ദിഷ്ട  ഒപി ബ്ലോക്ക്  കെട്ടിട നിർമ്മാണത്തിനാവശ്യമായ മണ്ണ്  പരിശോധന  റിപ്പോർട്ട്  ഉടൻ ലഭ്യമാക്കാൻ യോഗം ആവശ്യപ്പെട്ടു. മേച്ചിറ മുതൽ  പുത്തുക്കാവ്‌  വരെയുള്ള ചാത്തൻമാസ്റ്റർ റോഡ് നിർമ്മാണത്തിനാവശ്യമായ സാങ്കേതികാനുമതിക്കുള്ള  നടപടികൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുരിങ്ങൂർ - പാലമുറി- മേലൂർ പള്ളിനട  റോഡ്  ബിഎം  പ്രവൃത്തി ചെയ്യാനും കല്ലുകുത്തി - കാലവറക്കടവ് റോഡിൽ   ബിസി  പ്രവൃത്തി ഉടൻ നടത്തുമെന്നും  പൊതുമരാമത്ത്  വിഭാഗം   അറിയിച്ചു.

മേച്ചിറ, ചാർപ്പ പാലങ്ങളുടെ  നിർമ്മാണം  ഡിസംബർ  മാസത്തിൽ  പൂർത്തിയാക്കുമെന്ന്  ബ്രിഡ്ജസ്   ഉദ്യോഗസ്ഥർ    വ്യക്തമാക്കി.
പൊതുമരാമത്ത്  വകുപ്പ്  നോഡൽ  ഓഫീസർ  റീനു  ചാക്കോ, അസിസ്റ്റന്റ്  എസ്‌സിക്യൂട്ടീവ്  എൻജിനിയർമാരായ പി  റാബിയ, ബി പി സൈനബ, ടി ലിനി, സൂസൻ, അസിസ്റ്റന്റ് എൻജിനിയർമാരായ കെ സ്മിത,  ഡോളി  ജോസഫ് ,എം ബി
സ്മിത, എം ആർ ശാലിനി  തുടങ്ങിയവർ  യോഗത്തിൽ  പങ്കെടുത്തു.

date