Skip to main content

മൂവാറ്റുപുഴ റോഡുകളുടെ വികസനം : 30 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി

 

മൂവാറ്റുപുഴ നഗര റോഡുകളുടെ പുനർ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. മുപ്പത് കോടിയോളം രൂപയുടെ നിർമ്മാണങ്ങളാണ് നടക്കുക.

 റോഡ് നിർമ്മാണത്തിനായി 23 കോടിയും യുട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി 6 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമ്മാണ കരാർ നടപടികൾ പൂർത്തിയാക്കി. കോഴിക്കോട്ടെ പി.കെ സുൽഫിക്കർ ഇൻഫ്രാസ്ട്രക്ച്ചറിനാണ് കരാർ ലഭിച്ചത്.

 നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക വർക്കുകൾ തുടങ്ങുവാൻ കരാറുകാരന് സർക്കാർ നിർദ്ധേശം നൽകിയതായി മാത്യു കുഴൽ നാടൻ എം എൽ എ അറിയിച്ചു. 

 റോഡ് നവീകരണത്തോടൊപ്പം  വൈദ്യതി - ജല വിതരണ സംവിധാനങ്ങൾക്കായി പ്രത്യേക ഡക്റ്റുകൾ സ്ഥാപിക്കും. റോഡ് നിർമ്മാണത്തിന് മുന്നോടിയായി വൈദ്യുതി പോസ്റ്റുകളും വാട്ടർ കണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി എം എൽ എ അറിയിച്ചു.

date