Skip to main content

സംസ്ഥാനത്ത് വന്ധ്യതാ സർവേ; ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും മനസിലാക്കുകയാണ് സർവേയുടെ ലക്ഷ്യം. കുടുംബങ്ങളിൽ വന്ധ്യതാചികിത്സയിലൂടെ കടന്നു പോയവരുടെ വിവരങ്ങളും ശേഖരിക്കും.

പൊതുമേഖലയിലും സ്വകാര്യമേഖലകളിലും പ്രവർത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് തയ്യാറാക്കുകവന്ധ്യതാ ക്ലിനിക്കുകളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങൾക്ലിനിക്കുകളിൽ നിന്ന് ദമ്പതികൾക്ക് കിട്ടുന്ന സേവനം എത്രമാത്രം ചെലവേറിയതാണെന്ന് കണ്ടെത്തുകവന്ധ്യതയിലെ ലിംഗ അസമത്വംവിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ഭദ്രത എന്നിവയെ കുറിച്ചുള്ള വിലയിരുത്തൽവന്ധ്യത അനുഭവിക്കുന്ന ദമ്പതികൾ അഭിമുഖീകരിക്കുന്ന ശാരീരികമാനസികസാമൂഹിക പ്രശ്നങ്ങൾ മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും സർവേയ്ക്കുണ്ട്.

സാമ്പിൾ സർവേ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 800 യൂണിറ്റുകളിൽ നടക്കും. സർവേയുടെ ഒന്നാം ഘട്ടത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ  വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റിംഗ്പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിനായുള്ള വീടുകളുടെ പട്ടികതയ്യാറാക്കൽ എന്നിവ ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ തയ്യാറാക്കിയ ലിസ്റ്റുകൾ പ്രകാരം വിവരശേഖരണം നടത്തും. ഫീൽഡ് തല ഉദ്യോഗസ്ഥർക്കാണ് സർവേ ചുമതല. ആശാവർക്കർമാരുടെ സേവനവും പ്രയോജനപ്പെടുത്തും.

പി.എൻ.എക്സ്. 5899/2022

date