Skip to main content

ബി.ഫാം ലാറ്ററൽ എൻട്രി സ്‌പോട്ട് അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് (Spot Allotment) ഡിസംബർ ഏഴിനു രാവിലെ 11 ന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടത്തും.

കേരള പ്രവേശനപരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾഅസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാണ് പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക.

അലോട്ട്‌മെന്റ്‌ ലഭിക്കുന്ന വിദ്യാർഥി അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടേണ്ടാതാണ്. അല്ലാത്തപക്ഷം പ്രസ്തുത അല്ലോട്ട്‌മെന്റ്‌ റദ്ദാക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് www.dme.kerala.gov.in.

പി.എൻ.എക്സ്. 5904/2022

date