Skip to main content

ബ്ലോക്ക് കേരളോത്സവം: സമാപന സമ്മേളനം നാലിന്

 

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന കേരളോത്സവം ഡിസംബർ നാലിന് സമാപിക്കും. സമാപന സമ്മേളനം നാലിന് വൈകീട്ട് ആറ് മണിക്ക് എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്യും. താവത്തെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡിസംബർ രണ്ടിന് രാവിലെ 9.30ന് ചിത്രരചന, 11ന് ക്വിസ് മത്സരം, 11.30ന് കാർട്ടൂൺ എന്നിവയും ഡിസംബർ മൂന്നിന് രാവിലെ 11 മണിക്ക് മെഹന്തി ഫ്‌ളവർ അറേഞ്ച്‌മെന്റും നടക്കും. ഡിസംബർ നാലിന് മാടായി വൊക്കേഷണൽ ഗവ. ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ, മാടായി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ വിവിധ കലാമത്സരങ്ങളും അരങ്ങേറും.

 

date