Skip to main content

ബീറ്റ് ഫോറസ്റ്റ് ഓഫീസർ: ശാരീരിക ക്ഷമത പരീക്ഷ

 

ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്-എസ് ടി ആദിവാസി-92/2022, 93/2022) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ മെസേജ് എന്നിവ വഴി ഇതു സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഹാൾ ടിക്കറ്റ്, അസ്സൽ ഐ ഡി എന്നിവ സഹിതം രാവിലെ അഞ്ച് മണിക്ക് ഹാജരാകണം.

 

date