Skip to main content
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന്റെ സമാപനത്തിൽ ഉദ്യോഗാർഥികളുടെ പരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ച സി ഷൈജയ്ക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ സമ്മാനം വിതരണം ചെയ്യുന്നു

പരീക്ഷാ പരിശീലനം സമാപിച്ചു

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ മത്സര പരീക്ഷാ പരിശീലനം സമാപിച്ചു. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ തോമസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസർ (വി ജി) രമേശൻ കുനിയിൽ, എംപ്ലോയ്‌മെന്റ് ഓഫീസർ (എസ് ഇ) കെ മുഹമ്മദ് അർഷാദ്, എംപ്ലോയ്‌മെന്റ് ഓഫീസർ (പ്ലേസ്‌മെന്റ്) വി എം ബിന്ദു, ജൂനിയർ സൂപ്രണ്ട് പി പി പ്രയാഗ് എന്നിവർ സംസാരിച്ചു.

 

date