Skip to main content

ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് കമ്മ്യൂണിറ്റി വനാവകാശം അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി ആദിവാസി സമൂഹത്തിന് കമ്മ്യൂണിറ്റി വനാവകാശം അനുവദിക്കുന്നു. നാരകത്തിന്‍കാല ഊരുകൂട്ടത്തിന് കീഴിലുള്ള നാരകത്തിന്‍കാല, ഊളന്‍കോട്, അറവലക്കരിക്കകം, മുണ്ടന്‍കുഴി എന്നീ സെറ്റില്‍മെന്റുകളിലെ താമസക്കാരായ ഗോത്രവിഭാഗക്കാര്‍ക്കാണ് കമ്മ്യൂണിറ്റി വനാവകാശം അനുവദിക്കുന്നത്. ഇതുപ്രകാരം ആദിവാസി സമൂഹത്തിന് കത്തിപ്പാറതോടില്‍ നിന്നും മത്സ്യബന്ധനം നടത്തുന്നതിനും വ്‌ളാവെട്ടിക്കാവില്‍ ആരാധന നടത്താനും കത്തിപ്പാറ ഇടമല എന്നിവിടങ്ങളില്‍ നിന്ന് ഈറ, മുള മുതലായ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള അവകാശങ്ങള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷനായ യോഗത്തില്‍ തീരുമാനമായി. കമ്മ്യൂണിറ്റി വനാവകാശം നല്‍കുന്നതിന് വേണ്ടിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ നാരകത്തിന്‍കാല വനസംരക്ഷണസമിതി ഹാളില്‍ വച്ച് നടന്നിരുന്നു. ഈ ചര്‍ച്ചയില്‍ ഊരുകൂട്ടം ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് അംഗീകാരം നല്‍കിയത്.

date