Skip to main content

ഊര്‍ജിത വയറിളക്ക നിയന്ത്രണ പക്ഷാചരണം നടത്തി

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജിത വയറിളക്ക നിയന്ത്രണ പക്ഷാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം  മലപ്പുറം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ കൊന്നോല നിര്‍വഹിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അധ്യക്ഷയായി. അഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി നടത്തുന്ന ഊര്‍ജിത ദേശീയ പരിപാടിയാണ് വയറിളക്ക നിയന്ത്രണ പക്ഷാചരണം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ അഞ്ച് വയസിനു താഴെ പ്രായമുള്ള വയറിളക്കുമുള്ള എല്ലാ കുട്ടികള്‍ക്കും ഒ.ആര്‍.എസ് സിങ്ക്, ഗുളികയും നല്‍കണമെന്നുള്ള സന്ദേശമാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സബ് സെന്ററുകളിലും ഒആര്‍അസ്+ സിങ്ക് വിതരണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

പക്ഷാചരണവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി മലപ്പുറം താലൂക്ക് ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ.ഷിബു കിഴക്കാത്ര നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഒ.ആര്‍.എസ് ഉം സിങ്ക് ഗുളികയും വിതരണം ചെയ്തു. പരിപാടിയില്‍ മലപ്പുറം ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബിജുമോന്‍, മലപ്പുറം താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റഫീക്ക് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍ പങ്കെടുത്തു.
 

date