Skip to main content

ജില്ലാ മണ്ണ് ദിനാഘോഷം ഡിസംബര്‍ അഞ്ചിന്

ജില്ലയിലെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും പോരൂര്‍ ഗ്രാമ പഞ്ചായത്തിന്റയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക മണ്ണ് ദിനാഘോഷം ഡിസംബര്‍ അഞ്ചിന് രാവിലെ 10ന് ചെറുകാട് റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം നിര്‍വഹിക്കും. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എ മുബാറക് മുഖ്യാതിഥിയാകും. പോരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മുഹമ്മദ് റാഷിദ് അധ്യക്ഷനായി. ചടങ്ങില്‍ പോരൂര്‍ പഞ്ചായത്തിന്റെ നീര്‍ത്തട ഭൂപടം എന്‍.എ മുബാറക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി പ്രകാശനം ചെയ്യും. 'സാഗി സ്‌കീമു'മായി ബന്ധപ്പെട്ട് മണ്ണ് സാമ്പിളുകള്‍ ശേഖരിച്ച കുടുംബശ്രീ അംഗങ്ങളെ ആദരിക്കലും പ്രശ്നോത്തരി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും മണ്ണറിവ് പ്രദര്‍ശനവും, കാര്‍ഷിക സെമിനാറും നടത്തും.

 എ.ആര്‍.എസ് ആനക്കയം പ്രൊഫ. ഡോ. മുസ്തഫ കുന്നത്താടി, സോയില്‍ സര്‍വേ ഓഫീസര്‍ സി.മുസ്ഫിറ മുഹമ്മദ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ എം. അജിത്ത്, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ സുമയ്യ റോഷന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. അസി. മണ്ണ് പര്യവേക്ഷണ കേന്ദ്രം വി. അബ്ദുല്‍ ഹമീദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.പി അബ്ദു സമദ്, കെ.ടി അജ്മല്‍, കെ. ചന്ദ്ര ദേവി, പി. ശങ്കരനാരായണന്‍, ഭാഗ്യലക്ഷ്മി, പി. ജയ്യിദ, ശിവശങ്കരന്‍, എന്‍ മുഹമ്മദ് ബഷീര്‍, സി. ഗീത, പി.സുലൈഖ എന്നിവര്‍ പങ്കെടുക്കും.  

date