Skip to main content

അഞ്ചാം പനി: എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

ജില്ലയില്‍ അഞ്ചാം പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരീക്കോട് ബ്ലോക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെന്നുന്നതിനും പി.കെ ബഷീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. പ്രതിരോധ കുത്തിവെപ്പില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ക്യാമ്പയിന്‍ നടത്തുന്നതിന് എം.എല്‍.എ നിര്‍ദേശിച്ചു. ഇതിനുവേണ്ട എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ഏറനാട് ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത സമദ്, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ്, അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദിവ്യ, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് യൂസഫ് പിസി വിവിധ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍, ഐസിഡിഎസ് പ്രതിനിധികള്‍ അരീക്കോട് എഇഒ, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date