Skip to main content

പൊന്നാനി പഴയ ദേശീയ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

കുറ്റിപ്പുറം തൃക്കണാപുരം മുതല്‍ പൊന്നാനി ആനപ്പടി വരെയുള്ള പഴയ ദേശീയ പാതയില്‍ സി.ആര്‍.എഫ് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തിയുടെ നടപടി ക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ദീര്‍ഘകാല ഗതാഗത പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ ധാരണയായി. പൊന്നാനി ചന്തപ്പടി മുതല്‍ താലൂക്ക് ഓഫീസ് വരെയുള്ള ഭാഗത്ത് വീതി വര്‍ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം നടക്കുക. ഇതിന്റെ ഭാഗമായി അങ്ങാടിപ്പാലം പുനര്‍ നിര്‍മിക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദേശീയ പാത, പി.ഡബ്യു.ഡി, ഇറിഗേഷന്‍ എന്നീ വിഭാഗങ്ങളും നഗരസഭ, കച്ചവടക്കാര്‍, കെട്ടിട ഉടമകള്‍ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും ധാരണയായി. പദ്ധതിക്ക് മുന്നോടിയായി ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊന്നാനി വിശ്രമ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

date