Skip to main content

അജൈവ മാലിന്യശേഖരണ കേന്ദ്രം വര്‍ക്ക് ഷെഡ് ഉദ്ഘാടനം ചെയ്തു

തിരുവാലി പഞ്ചായത്തില്‍ അജൈവ മാലിന്യശേഖരണ കേന്ദ്രത്തില്‍ എട്ട് ലക്ഷം രൂപ ചെലവഴിച്ചിട്ട് നിര്‍മിച്ച വര്‍ക്ക് ഷെഡ് പഞ്ചായത്ത് പ്രസിഡന്റ് രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജ്ന്ന മന്നിയില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.കോമളവല്ലി, സി.ശോഭന, വാര്‍ഡ് അംഗങ്ങളായ പി.സബീര്‍ ബാബു, ദിജി ചാലപ്പുറം, കെ.രാജീവ്,കെ.കൃഷ്ദാസ്, കെ.പി ഭാസ്‌കരന്‍, ബി.ശിവദാസന്‍, വി.എം നിര്‍മ്മല, താരിയന്‍ സുമ, കെ ഷാനി, പി.പത്മിനി എന്നിവര്‍ പങ്കെടുത്തു.
 

date