Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്തിക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2023 ജനുവരി മുതല്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി, യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15നകം എത്തിക്കണം. വൈകി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്ക് മുന്‍ മാസങ്ങളിലെ പെന്‍ഷന്‍ കുടിശികക്കു അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. 2023 ലേക്ക് വാര്‍ഷിക മസ്റ്ററിങ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്ന പക്ഷം സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. 60 വയസ് പൂര്‍ത്തിയാവാത്ത കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പുനര്‍ വിവാഹിതയല്ല സര്‍ട്ടിഫിക്കറ്റും എത്തിക്കണം.

date